കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശം. മാളുകൾ, തിയറ്ററുകൾ, ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവയും അടച്ചിടണം. ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി.
ഗൾഫിൽ നിന്നു വരുന്നവരെ മാറ്റിപാർപ്പിക്കണം. ബുധനാഴ്ച മുതൽ വിലക്ക് നിലവിൽ വരും. ഇന്ത്യയിൽ കോവിഡ്–19 സ്ഥിരീകരിച്ചവരുടെ എണ്ണം 114 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 32 പേർക്ക് രോഗം ബാധിച്ച മഹാരാഷ്ട്ര യിലാണ് കൂടുതൽ. കോറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ സംഘടിതമായ പ്രവർത്തനമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
Leave a Comment