വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി: കളക്ടര്‍

കാക്കനാട്: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് കൊറോണ 19 സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ മൂന്നു പേരാണ് രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്നത്. രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ പിതാവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ജീവനക്കാരെ നേരത്തെ തന്നെ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളതാണ്. 10 ദിവസം കഴിഞ്ഞു. ഇവര്‍ ഇതുവരെ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ല.

pathram:
Related Post
Leave a Comment