കൊറോണ ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച സംഘത്തിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയെ തൃശൂരില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: കൊറോണ ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച സംഘത്തിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയെ തൃശൂരില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കൊറോണ ബാധിച്ച് മരിച്ചയാളുമായി അടുത്തിട പഴകിയെ മെഡിക്കല്‍ വിദ്യാര്‍ഥിയെയാണ് തൃശൂരില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ച ആളെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന 11 വിദ്യാര്‍ഥിനികളാണ് ഇന്നലെ തൃശൂരിലെത്തിയത്. രണ്ട് പേര്‍ പാലക്കാടിറങ്ങി.

ഇതിലൊരാള്‍ക്ക് പനി ലക്ഷണം കണ്ടതിനെ തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധ സംശയിച്ച് ചികിത്സയിലുണ്ടായിരുന്നവരില്‍ ശനിയാഴ്ച ലഭിച്ച 25 പേരുടെ ഫലവും നെഗറ്റീവ് ആണ്. 23 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്. 1822 പേരാണ് ആകെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 60 പേര്‍ വിവിധ ആശുപത്രികളിലുണ്ട്. 24പേരെ ആശുപത്രികളില്‍ നിന്ന് വിട്ടയച്ചു.

തൃശൂരില്‍ കൊറോണ ബാധിച്ചയാളുടെ ഏറ്റവും അടുത്ത രണ്ട് ബന്ധുക്കള്‍ ഐസോലേഷന്‍ വാര്‍ഡിലുണ്ട്. ഇതില്‍ രണ്ട് വയസ്സുള്ള കുട്ടിയുമുണ്ട്. ഇവരുടെ സാമ്പിള്‍ പരിശോധനഫലം ഇന്ന് ലഭിക്കും.

pathram:
Leave a Comment