കൊറോണ ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

റോം : ലോകത്താകെ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. ആകെ 1,56,588 പേര്‍ക്ക് രോഗം ബാധിച്ചു, 5836 പേര്‍ മരിച്ചു. യൂറോപ്പില്‍ മരണം കൂടിയതോടെ ഇറ്റലിയും ഫ്രാന്‍സും സ്‌പെയിനും നിയന്ത്രങ്ങള്‍ കടുപ്പിച്ചു. കോവിഡ് അതിശക്തമായി പടര്‍ന്ന ഇറ്റലിയില്‍ മരണ സംഖ്യ 1441 ആയി. രോഗബാധിതരുടെ എണ്ണം 21,157 ആയി. കഴിഞ്ഞദിവസം കൂടതല്‍ പേര്‍ മരിച്ചതോടെ സ്‌പെയിനില്‍ ആകെ മരണസംഖ്യ 191 ഉം ഫ്രാന്‍സില്‍ 91 ഉം ആയി.

ഇരു രാഷ്ട്രങ്ങളും കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മരുന്ന് കടകളും അവശ്യസാധന കേന്ദ്രങ്ങളുമൊഴികെ മറ്റെല്ലാ കച്ചടങ്ങളും വിലക്കി. ജോലിക്കും ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനുമല്ലാതെ പുറത്തിറങ്ങാന്‍ സ്‌പെയിനില്‍ അനുവാദമില്ല. ജനങ്ങള്‍ പരമാവധി വീടുകളില്‍ തുടരണമെന്ന് ഫ്രാന്‍സും അറിയിച്ചു.

ദേശീയ അടിയന്താരവസ്ഥ പ്രഖ്യാപിച്ച അമേരിക്കിയില്‍ പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും രോഗബാധിതരുടെ എണ്ണം 2226 ആയി കൂടി. യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലേയ്ക്ക് കൂടി അമേരിക്ക യാത്രവിലക്കേര്‍പ്പെടുത്തി. ആഡംബര ക്രൂയിസ് കപ്പലുകളുടെ വരവും തടഞ്ഞു. യുകെയിലും മരണ സഖ്യഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ 10 പേരൂടെ മരിച്ചതോടെ യുകെയില്‍ കോവിഡ് മരണനിരക്ക് 21 ആയി.

ജര്‍മനില്‍ 733 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണം എട്ട്. ഇറാനിലും മരണസംഖ്യ ഉയരുകയാണ്. ശനിയാഴ്ച മാത്രം 97 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 611 ആയി. കോവിഡ് പ്രതിരോധത്തിന്റെഭാഗമായി ഈജിപ്ത് രണ്ടാഴ്ചത്തേയ്ക്കും സുഡാന്‍ ഒരുമാസത്തേയ്ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു

pathram:
Leave a Comment