ബിവറേജ്, ബാർ എന്നിവ അടച്ചിടേണ്ടതില്ല; ബ്യൂട്ടിപാര്‍ലറുകള്‍, ജിം എന്നിവയൊന്നും തുറക്കരുത്

കൊച്ചി: സംസ്ഥാനത്ത് ബിവറേജ് ഔട്ട്ലെറ്റുകള്‍ അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കടകള്‍ അടയ്ക്കാന്‍ നിര്‍ദേശമില്ല. അതുകൊണ്ട് മദ്യശാലകൾ ഉൾപ്പടെ ഒരു കടയും അടിച്ചിടേണ്ടതില്ല. സാഹചര്യത്തിന് അനുസരിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.

അതിനിടെ ഇറ്റലിയിൽ കുടുങ്ങിയ പതിമൂന്ന് വിദ്യാർത്ഥികൾ കൊച്ചിയിലെത്തി. ദുബയ് എമിറേറ്റ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലാണ് വിദ്യാർത്ഥികൾ എത്തിയത്. രാവിലെ എട്ട് മണിയോടെ എത്തിയ വിദ്യാർത്ഥികളെ പരിശോധനയ്ക്കായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മൂന്നുപേര്‍ക്ക് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് ഷോപ്പിങ് മാളുകള്‍ അടച്ചിടുമെന്നും ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.. ജനങ്ങള്‍ അത്യാവശത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുത്. ബ്യൂട്ടിപാര്‍ലറുകള്‍, ജിം തുടങ്ങിയവ അടയ്ക്കാനും നിര്‍ദ്ദേശമുണ്ട്.

വിദേശത്തുനിന്നു വന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നു കലക്ടർ ആഭ്യർഥിച്ചു. പലരും വീടുകളിലെ നിരീക്ഷണം പാലിക്കുന്നില്ല. നിരീക്ഷണത്തിലുള്ള ഒരാൾ ഓട്ടോയിലാണ് ആശുപത്രിയിലേക്കു വന്നത്. രോഗം പടരുന്നത് ഒഴിവാക്കാൻ സർക്കാർ ഇറക്കിയ മാർഗ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്നു കലക്ടർ അഭ്യർഥിച്ചു. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യവകുപ്പ് കേന്ദ്രത്തിൽ ബന്ധപ്പെടണം. ആവശ്യമെങ്കിൽ മാത്രമേ ജനങ്ങൾ വീടിനു പുറത്തു പോകാവൂ. വിദേശത്തുനിന്നു വന്നവർ 28 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ഒറ്റമുറിയിൽ തന്നെ കിടക്കണം. അവർക്കുള്ള ഭക്ഷണം പുറത്തു വയ്ക്കണം. മുറിയുടെ വാതിൽ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ തുറക്കരുത്. അല്ലെങ്കിൽ പ്രതിസന്ധി ഉണ്ടാകുമെന്നും കലക്ടർ പറഞ്ഞു.

പനി വരുന്നവരെല്ലാം പരിശോധനയ്ക്കായി ആശുപത്രികളിൽ എത്തേണ്ട കാര്യമില്ല. അത് ആശുപത്രികളിൽ വലിയ തിരക്കിനിടയാക്കും. സംശയം ഉണ്ടെങ്കിൽ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെട്ടു വിവരം പറയണം. അവരുടെ നിർദേശം അനുസരിച്ചു പ്രവർത്തിക്കണം. കോവിഡ്–19 പരിശോധന നടത്താനുള്ള സൗകര്യം ജില്ലയിൽ 10 ആശുപത്രികളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കലക്ടർ പറഞ്ഞു.

വർക്കലയിലെത്തിയ ഇറ്റലിക്കാരൻ എവിടെയെല്ലാം പോയി എന്നു പരിശോധിച്ചുവരികയാണ്. ഇയാൾ കൊറോണ വൈറസ് പരിശോധനയ്ക്കായി പാരിപ്പള്ളിയിൽ പോയിട്ടുണ്ട്. വർക്കല ടൗണിൽ പോയില്ലെന്നാണു പ്രാഥമിക നിഗമനം. ക്ഷേത്രത്തിൽ പോയതായി വിവരമുണ്ടെങ്കിലും സ്ഥീരീകരിച്ചിട്ടില്ല. ഇറ്റലിക്കാരന് ഇംഗ്ലിഷ് അറിയാത്തതിനാൽ വിവരങ്ങൾ മനസിലാക്കാൻ പ്രയാസം നേരിടുന്നുണ്ടെന്നും കലക്ടർ പറഞ്ഞു. ജില്ലയിൽ 231 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 18 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. 70 സാംപിളുകളുടെ റിസൾട്ട് കിട്ടാനുണ്ടെന്നും കലക്ടർ പറഞ്ഞു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment