കൊറോണാ : ഇത്രയും വെല്ലുവിളി ഉണ്ടാക്കിയത് ഇറ്റലിയില്‍ നിന്നും എത്തിയ മൂന്നു പേര്‍; അവര്‍ നടത്തിയ തെറ്റിദ്ധരിപ്പിക്കലാണ് ഇത്രയും പ്രശ്‌നം ഉണ്ടാക്കിയത് എന്ന് എംഎല്‍എ

തിരുവനന്തപുരം: കൊറോണാ ബാധ ആദ്യഘട്ടത്തില്‍ ഫലപ്രദമായി തടഞ്ഞ കേരളത്തിന് രണ്ടാംഘട്ടത്തില്‍ ഇത്രയും വെല്ലുവിളി ഉണ്ടാക്കിയത് ഇറ്റലിയില്‍ നിന്നും എത്തിയ മൂന്നു പേര്‍ തന്നെയാണെന്ന് റാന്നി എംഎല്‍എ രാജു ഏബ്രഹാം. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഈ ഘട്ടത്തില്‍ വിമര്‍ശന വിധേയമാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും രാജു ഏബ്രഹാം എംഎല്‍എ നിയമസഭയില്‍ പറഞ്ഞു.

ഇറ്റലിയില്‍ നിന്നും എത്തിയവരെ കുറ്റപ്പെടുത്താന്‍ പാടില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അവര്‍ നടത്തിയ തെറ്റിദ്ധരിപ്പിക്കലാണ് ഇത്രയും പ്രശ്‌നം ഉണ്ടാക്കിയത്. വിമാനത്തില്‍ പല തവണ നല്‍കിയ ഫോറം പൂരിപ്പിച്ച് നല്‍കണമെന്ന് നിര്‍ദേശം പാലിച്ചില്ല. എമിഗ്രേഷന്‍ കൗണ്ടറിലും ഖത്തറില്‍ നിന്നും വന്നവര്‍ എന്ന് തെറ്റിദ്ധരിപ്പിച്ചു. പനിയുമായി ചെന്ന ആരോഗ്യകേന്ദ്രത്തിലും ഈ കള്ളം പറഞ്ഞു. പിന്നെ ആയിരത്തിലധികം പേരുമായി ഇടപെടുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ കാരണമാണ് രോഗ വ്യാപനം ഇത്രയുമെങ്കിലൂം തടയാനായത്

ഞ്ഞു നിര്‍ത്താനായതെന്നും പറഞ്ഞു. പത്തനംതിട്ട, റാന്നി പ്രദേശത്ത് കാര്‍ഷി വ്യാപാര മേഖലകള്‍ ആകെ തകര്‍ന്നു കിടക്കുകയാണ്. ജനജീവിതം ആകെ സ്തംഭിച്ചു. ഇക്കാര്യങ്ങള്‍ പരിഹരിക്കാന്‍ കൂടി നടപടിയുണ്ടാകണമെന്ന് നിയമസഭയിലെ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല നടത്തിയ മീഡിയാ മാനിയ പരാമര്‍ശം പിന്‍വലിക്കണമെന്നും രാജു ഏബ്രഹാം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരും ലോകം മുഴുവനും കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുമ്പോള്‍ ഒരുമിച്ച് ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചതെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

അതിനിടയില്‍ രമേശ് ചെന്നിത്തലയെ ന്യയീകരിച്ച് മുസ്ലീംലീഗ് എംഎല്‍എ എംകെ മുനീറും രംഗത്തുവന്നു. നിയമസഭയില്‍ ടീച്ചറും കുട്ടികളുമില്ല, മന്ത്രിയും എംഎല്‍എമാരുമാണെന്നും കൊവിഡ് 19 നെ നേരിടാന്‍ രാഷട്രീയ നേതൃത്വത്തിന്റെ ജോലിയാണ് പ്രതിപക്ഷം നിര്‍വ്വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പിനോ മന്ത്രിക്കോ മാത്രമായി ഒന്നും ചെയ്യാനില്ല, അതിന് രാഷ്ട്രീയ നേതൃത്വവും ജനങ്ങളും വേണം. പ്രതിപക്ഷം ഉത്തരവാദിത്വം നിര്‍വ്വഹിക്കുമ്പോള്‍ അതിനെ ദോഷൈകദൃക്കെന്നും ചീപ്പെന്നും പറയുന്നത് ശരിയല്ലെന്നും പറഞ്ഞു.

പ്രതിപക്ഷ നേതാവ് ആരോഗ്യമന്ത്രിക്കു എതിരല്ല. വിമര്‍ശനങ്ങളെ മന്ത്രി വൈകാരികമായി എടുക്കരുത്. ഒറ്റപ്പെട്ടു വീട്ടില്‍ ഇരിക്കേണ്ടി വന്നാലും സംശയങ്ങള്‍ ഉന്നയിക്കുമെന്നും മുനീര്‍ പറഞ്ഞു.

pathram:
Related Post
Leave a Comment