കൊറോണ: നെടുമ്പാശേരിയില്‍ എത്തിയ യാത്രക്കാരില്‍ 18 പേര്‍ക്ക് കൂടി രോഗലക്ഷണം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ 18 പേര്‍ക്ക് കൂടി കോവിഡ് 19 രോഗലക്ഷണം. നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധിച്ച യാത്രക്കാരിലാണ് രോഗലക്ഷണം കണ്ടെത്തിയത്. ഇവരില്‍ ആറ് പേര്‍ ഇറ്റലിയില്‍ നിന്ന് വന്നവരാണ്. നാല് പേര്‍ ദക്ഷിണ കൊറിയയില്‍ നിന്ന് വന്നവരുമാണ്.

കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്ന് എത്തിയ 52 യാത്രക്കാരില്‍ 17 പേര്‍ നിരീക്ഷണത്തിലാണ്. കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പനി, ശ്വാസ തടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെയാണ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുന്നത്. മറ്റ് 35 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇനി വരുന്ന 28 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം.

അതേസമയം ബഹ്‌റൈനില്‍ രണ്ട് മലയാളികള്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിനി ഉള്‍പ്പെടെ സ്വകാര്യ ആശുപത്രിയിലെ രണ്ട് നേഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബെഹ്‌റൈനില്‍ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. കാസര്‍ഗോഡ് സ്വദേശിനിയുടെ ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment