നടന്‍ തിലകന്റെ മകനും സീരിയല്‍ താരവുമായ ഷാജി തിലകന്‍ അന്തരിച്ചു

കൊച്ചി: അന്തരിച്ച നടന്‍ തിലകന്റെ മകനും സീരിയല്‍ താരവുമായ ഷാജി തിലകന്‍ (56) അന്തരിച്ചു. കൊച്ചിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. അപ്പോളോ ടയേഴ്‌സ് ജീവനക്കാരനായിരുന്നു.

1998ല്‍ പുറത്തിറങ്ങിയ ‘സാഗരചരിത്രം’ എന്ന ചിത്രത്തിലും ഏതാനും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മാതാവ്: ശാന്ത. ഭാര്യ: ഇന്ദിര, മകള്‍: അഭിരാമി എസ്.തിലകന്‍.
ഷമ്മി തിലകന്‍, ഷോബി തിലകന്‍, സോണിയ, ഷിബു, സോഫിയ എന്നിവര്‍ സഹോദരങ്ങളാണ്.

pathram:
Related Post
Leave a Comment