ഇറ്റലിയില്‍ നിന്നും ഇന്ന് രാവിലെ നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

യൂറോപ്പില്‍ കൊറോണയുടെ പ്രഭവകേന്ദ്രമായി റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ നിന്നും ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ ഇറങ്ങിയവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. 42 പേരാണ് വിമാനമിറങ്ങിയത്. അതേസമയം ഇറ്റലിയില്‍ കൊറോണ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാതെ റോം ഉള്‍പ്പെടെയുള്ള വിമാനത്താളവത്തില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളികളുടെ മറ്റൊരു സംഘം കുടുങ്ങി.

നാട്ടിലേക്ക് മടങ്ങാനായി ഇവര്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാന്‍ അനുമതി കിട്ടിയില്ല. കൊറോണ ഇല്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ വിമാനത്തില്‍ കയറാനാകൂ എന്ന് അധികൃതര്‍ നിലപാട് എടുത്തതോടെ ഇവരുടെ യാത്ര മുടങ്ങുകയായിരുന്നു. ഇവര്‍ക്ക് വേണ്ടി മുഖ്യമന്ത്രി ഇടപ്പെട്ടിരിക്കുകയാണ്. അതിനിടയില്‍ ഇന്നലെ ഇറ്റലിയില്‍ നിന്നും 42 പേര്‍ നെടുമ്പാശേരി വിമാനത്തവളത്തില്‍ എത്തി.

ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇറ്റലിയില്‍ നിന്നും എത്തുന്നവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആകുന്നത് വരെ ഐസൊലേഷനില്‍ വെയ്ക്കാനാണ് നിര്‍ദേശം. നെടുമ്പാശ്ശേരിയില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും കര്‍ശന പരിശോധന നടത്താനും നിര്‍ദേശമുണ്ട്. വൈറസ് ബാധ കണ്ടെത്തിയാല്‍ ഇവരെ നേരെ ഐസൊലേഷനിലേക്ക് മാറ്റും. ഇറ്റലിയില്‍ നിന്നും വരുന്നവര്‍ക്ക് കര്‍ശനമായ പരിശോധനയാണ് നിര്‍ദേശിച്ചിട്ടുള്ളത്.

നെടുമ്പാശ്ശേരിയില്‍ ഇറങ്ങുന്നവര്‍ വിമാനത്താവളത്തിലെ ആരോഗ്യവകുപ്പിന്റെ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരില്‍ കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നും എത്തിയ മൂന്ന് വയസ്സുകാരനും മാതാപിതാക്കളുമുണ്ട്. നേരത്തേ ഇറ്റലിയില്‍ നിന്നും കോട്ടയത്ത് എത്തിയാ നാലു പേര്‍ കൊച്ചിയില്‍ മുന്ന് വയസ്സുകാരനും മാതാപിതാക്കളും പത്തനംതിട്ടയില്‍ രോഗികള്‍ സമ്പര്‍ക്കം പുലര്‍ത്തിയ ഏഴുപേര്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

pathram:
Leave a Comment