ലിപ് ലോക്ക് ചെയ്യാന്‍ അറിയില്ലായിരുന്നു അതിനായി ചില മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തലുമായി രമ്യ നമ്പീശന്‍

മലയാലിഖളുടെ ഇഷ്ടതാരങ്ങലില്‍ ഒരാളാണ് നടി രമ്യ നമ്പീശന്‍. നടി, പിന്നണിഗായിക, നര്‍ത്തകി എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമാണ് രമ്യ . ഇപ്പോള്‍ മലയാളത്തില്‍ സജീവമല്ലെങ്കിലും താരം അന്യഭാഷാ ചിത്രങ്ങളില്‍ സജീവമാണ്. സമീര്‍ താഹിറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശില്‍ രമ്യ നമ്പീശന്റെ ലിപ് ലോക്ക് സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ തന്റെ ജീവിതത്തിലെ തന്നെ ആദ്യത്തെ ലിപ് ലോക്ക് ആയിരുന്നു അതെന്ന് പറയുകയാണ് രമ്യ.

” സത്യത്തില്‍ ലിപ് ലോക്ക് എന്നത് എനിക്ക് ചെയ്യാനറിയില്ലായിരുന്നു. അതിനു മുമ്പ് ഞാന്‍ ലിപ് ലോക്ക് ചെയ്തിട്ടില്ല. ചാപ്പാ കുരിശിലേതായിരുന്നു എന്റെ ആദ്യ ലിപ് ലോക്ക്. ഇത് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. സമീറിത് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഇത് എനിക്ക് അറിയില്ലെന്ന്. അതിനാല്‍ ഞാന്‍ ചില സിനിമകള്‍ എടുത്ത് കണ്ടു.

കമീന എന്ന സിനിമയില്‍ ഹോട്ട് ലിപ് ലോക്ക് സീനുകള്‍ ഉണ്ടായിരുന്നു. സിനിമ എന്നെ സംബന്ധിച്ച് ഒരു ജോലിയാണ്. അതിന്റെ ഭാഗമായി ഇതിനെ കാണാനാണ് ഇഷ്ടം. ഈ രംഗം ചെയ്യുമ്പോള്‍ ഒരു ആക്ടറായിട്ട് മാത്രമല്ല സമൂഹം നമ്മെ കാണുക ഒരു വ്യക്തിയായിട്ട് കൂടിയാണ്. ഇവള് ശരിയല്ല എന്ന ധാരണ അവര്‍ക്കുണ്ടാകും. എന്നാല്‍ ഇന്ന് അത് കുറച്ചെങ്കിലും മാറിയിട്ടുണ്ട് ” റെഡ് എഫ്എം റെഡ് കാര്‍പ്പറ്റില്‍ രമ്യ പറഞ്ഞു.

pathram:
Related Post
Leave a Comment