ആലപ്പുഴയില്‍ കാര്‍ സൈക്കിള്‍, ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചു മൂന്നു വിദ്യാര്‍ഥിനികളെ ഇടിച്ചു തെറിപ്പിച്ചു

ആലപ്പുഴ : പൂച്ചാക്കല്‍ ജംക്ഷനു സമീപം കാര്‍ വിദ്യാര്‍ഥിനികളെ ഇടിച്ചു തെറിപ്പിച്ചു. ബൈക്കില്‍ വന്ന കുടുംബത്തെ ഇടിച്ചിട്ട ശേഷം മൂന്നു കുട്ടികളെയും സൈക്കിളില്‍ വന്ന മറ്റൊരു വിദ്യാര്‍ഥിനിയെയും ഇടിച്ചിട്ട കാര്‍ പോസ്റ്റില്‍ ഇടിച്ചു നിന്നു. മൊത്തം 8 പേര്‍ ആശുപത്രിയിലാണ്. കൈവരിക്ക് മുകളിലൂടെ തോട്ടിലേക്ക് വീണ രണ്ടു കുട്ടികളും കൂടെ കരയിലേക്ക് വീണ കുട്ടിയെയും നാട്ടുകാര്‍ ഓടിയെത്തി കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോയ വിദ്യാര്‍ത്ഥികളെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. കാറില്‍ രണ്ടു പേര്‍ ഉണ്ടായിരുന്നു. ഇവര്‍ മദ്യലഹരിയിലാണെന്ന് സൂചനയുണ്ട്.

pathram:
Related Post
Leave a Comment