കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും ഹര്‍ജി നല്‍കി. ഫോറന്‍സിക് റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയമുന്നയിച്ചാണു വീണ്ടും ഹര്‍ജി നല്‍കിയത്. കേന്ദ്രലാബില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്നു കാണിച്ചാണ് വീണ്ടും ഹര്‍ജി നല്‍കിയത്. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. മൂന്നു ചോദ്യങ്ങള്‍ക്കുകൂടി മറുപടി കിട്ടണമെന്ന ഹര്‍ജി കോടതി അംഗീകരിച്ചു.
ചോദ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിനു കൈമാറാന്‍ പ്രത്യേക കോടതി ഉത്തരവിട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്റെ വാദം കേള്‍ക്കാതെയാണ് കോടതി ഉത്തരവ് നല്‍കിയതെന്ന അതൃപ്തി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് നോട്ടീസ് നല്‍കാതെ വാദം കേട്ട നടപടി കോടതി ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
അതേസമയം സാക്ഷിവിസ്താരത്തിന് എത്താതിരുന്ന കുഞ്ചാക്കോ ബോബനു വാറണ്ട് അയച്ചിട്ടുണ്ട്. മാര്‍ച്ച് നാലിന് കുഞ്ചാക്കോ ബോബന്‍ ഹാജരാകേണ്ടി വരും. ഷൂട്ടിങ് തിരക്കുകളുമായി ബന്ധപ്പെട്ടാണ് എത്താന്‍ കഴിയാതിരുന്നത് ബന്ധപ്പെട്ടവരെ കുഞ്ചാക്കോ ബോബന്‍ അറിയിച്ചതായാണു വിവരം.
ദിലീപ് കേസ് നിര്‍ണ്ണായക ഘട്ടത്തിലേക്ക് : റിമി ടോമി മൊഴിയില്‍ ഉറച്ചു നിന്നാല്‍ സംഭവിക്കുന്നത്
Leave a Comment