അക്രമത്തിനിടെ വെടിയുതിർത്ത ഷാരൂഖിനെ തേടി പോലീസ്

ന്യൂഡൽഹി • പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ പൊലീസിനു നേരെ തോക്കുചൂണ്ടിയ യുവാവിനെ തേടി ഡൽഹി പൊലീസ്.

തിങ്കളാഴ്ച ജാഫ്രാബാദിൽ, അക്രമത്തിനിടെ വെടിയുതിർത്ത ഷാരൂഖിനെ (33) അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ജിം പ്രേമിയായ ഇയാൾ സീലാംപുർ നിവാസിയാണെന്നും നിലവിൽ ക്രിമിനൽ കേസുകൾ ഇല്ലെന്നും പൊലീസ് അറിയിച്ചു. ഷാരൂഖിന്റെ പിതാവ് മയക്കുമരുന്ന് കടത്ത് കേസിൽ ജാമ്യത്തിലാണ്.

അക്രമത്തിനിടെ ഷാരൂഖ്, ഒരു പൊലീസ് ഉദ്യോഗസ്ഥനോട് തോക്കുചൂണ്ടി പിൻമാറാൻ ആവശ്യപ്പെടുന്ന വിഡിയോ പ്രചരിച്ചിരുന്നു. നിരവധി അക്രമകാരികളെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. ഇവരെ അറസ്റ്റ് ചെയ്യാൻ റെയ്ഡ് തുടരുകയാണ്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് അഞ്ഞൂറോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment