ലൈഫ് പദ്ധതിയിലെ പ്രതിപക്ഷത്തിന്റെ വിമര്‍ശനം അസൂയ കൊണ്ടെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. പ്രതിപക്ഷം തുടങ്ങിവച്ച് തീര്‍ക്കാത്ത ഒന്നര ലക്ഷം വീടുകള്‍ അധികം പണം നല്‍കി ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. അത് ഈ രണ്ട് ലക്ഷത്തില്‍ പെടില്ല. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇത് വിലയിരുത്തുമെന്നും പ്രതിപക്ഷ നേതാവിന് അതിന്റെ വേവലാതിയാണെന്നും തോമസ് ഐസക് പറഞ്ഞു. ലൈഫ് പദ്ധതിയില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അടിയന്തര പ്രാധാന്യത്തോടെ പരിശോധിക്കുമെന്നും മന്ത്രി തിരുവന്തപുരത്ത് വച്ച് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ലൈഫ് മിഷനിലൂടെ വീട് ലഭിച്ച കുടുംബങ്ങളുടെ എണ്ണം രണ്ട് ലക്ഷം തികഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ലൈഫ് മിഷനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനും അതുമായി ബന്ധപ്പട്ട സംശയങ്ങള്‍ക്ക് മറുപടികള്‍ നല്‍കാനും ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ഫേസ്ബുക്കിലും/ഹലോയിലും ലൈവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു.
Leave a Comment