കൊല്ലത്ത് ആറു വയസ്സുകാരിയെ കാണാതായ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കൊല്ലത്ത് ആറു വയസ്സുകാരിയെ കാണാതായ സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ചാത്തന്നൂര്‍ എസിപിക്കാണ് അന്വേഷണച്ചുമതല. സൈബര്‍, ശാസ്ത്രവിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്‌റ്റേഷനുകളിലേക്കും പെണ്‍കുട്ടിയെ കാണാതായ വിവരം കൈമാറിയിട്ടുണ്ട്.

വാഹന പരിശോധന കര്‍ശനമാക്കി. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പരിശോധന തുടരുകയാണ്. പുലിയില ഇളവൂര്‍ തടത്തില്‍മുക്ക് ധനേഷ് ഭവനത്തില്‍ പ്രദീപിന്റെ മകള്‍ ദേവനന്ദയെയാണു (പൊന്നു) വ്യാഴാഴ്ച കാണാതായത്. മാതാവ് ധന്യ വസ്ത്രങ്ങള്‍ അലക്കുമ്പോള്‍ വീടിനു മുന്നില്‍ കളിക്കുകയായിരുന്നു ദേവനന്ദ. എന്നാല്‍ പിന്നീട് കുട്ടിയെ കാണാതായെന്നാണു പരാതി.

അഗ്‌നിശമന സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ അടക്കം സ്ഥലത്തെത്തി കുട്ടിയുടെ വീടിനു സമീപമുള്ള കുണ്ടുമണ്‍ പള്ളിമണ്‍ ആറ്റില്‍ തിരച്ചില്‍ നടത്തി. ഇതിനിടെ കുട്ടിയെ തിരിച്ചു കിട്ടിയെന്ന തരത്തില്‍ വ്യാജ വാര്‍ത്തയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.

pathram:
Related Post
Leave a Comment