ആംആദ്മി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഉത്തർപ്രദേശിൽ ആംആദ്മി പാർട്ടി നേതാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുരാരി ലാൽ ജെയിനെയാണ് ലളിത്പൂരിന് സമീപം ഒരു പാലത്തിന് താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ബാഗും കണ്ടെത്തി.

അപകടത്തെ തുടർന്നാണ് മുരാരി ലാൽ മരിച്ചതെന്ന് ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു. എന്നാൽ എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമല്ലെന്നും പൊലീസ് വ്യക്തമാക്കി. ഒരു യോഗത്തിൽ പങ്കെടുക്കാനായാണ് മുരാരി ലാൽ ലഖ്നൗവിലെത്തിയത്. തുടർന്ന് ഞായറാഴ്ച രാത്രി ട്രെയിനിൽ ലളിത്പൂരിലേക്ക് യാത്ര തിരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു.

pathram desk 2:
Related Post
Leave a Comment