കൊറോണ ഷവോമിയെ ബാധിച്ചില്ല ; 33000 MI 10 പ്രോ ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റ് പോയത് 55 സെക്കന്റിനുള്ളില്‍

കൊറോണ വൈറസ് ഷവോമിയെ ബാധിച്ചില്ല. ഷഓമിയുടെ ഫോണുകള്‍ എല്ലായ്‌പ്പോഴും സമാനതകളില്ലാത്ത മൂല്യമുള്ള ജനങ്ങളെ ആകര്‍ഷിക്കുന്നതാണ്. മുന്‍ തലമുറ മി സീരീസ് ഫ്‌ലാഗ്ഷിപ്പുകള്‍ ചൈനയില്‍ കാര്യമായി വില്‍പ്പന നടന്നിട്ടുള്ളവയാണ്. ഈ വര്‍ഷത്തെ മി 10 സീരീസും വില്‍പ്പനയില്‍ മുന്നിലാണ്. മി 10 പ്രോ ഹാന്‍ഡ്‌സെറ്റുകള്‍ കേവലം 55 സെക്കന്‍ഡിനുള്ളില്‍ വിറ്റുതീര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മാരകമായ കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കിടെയാണ് ഷഓമിയുടെ ഈ മുന്നേറ്റമെന്നതും ആശ്ചര്യകരമാണ്.

വെയ്‌ബോയിലെ ഔദ്യോഗിക ടീസറില്‍ ഷഓമി പറയുന്നത്, തത്സമയം വില്‍പ്പന നടന്ന 55 സെക്കന്‍ഡിനുള്ളില്‍ മി 10 പ്രോ എല്ലാം വിറ്റുപോയി എന്നാണ്. ഏകദേശം 50,000 രൂപയില്‍ നിന്ന് ആരംഭിക്കുന്ന പ്രീമിയം മുന്‍നിര ഫോണിന്റെ വലിയ നേട്ടമാണിത്. കമ്പനി കുറഞ്ഞത് 33,000 യൂണിറ്റുകള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്രയും വിലകൂടിയ ഫോണുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വിറ്റുതീര്‍ന്നത് ഷഓമിയുടെ വലിയ നേട്ടമാണ്.

മി 10 പ്രോ ഒരു തരത്തിലും സാധാരണക്കാരന് താങ്ങാനാവുന്ന ഫോണല്ല. എന്നാല്‍ മി 10 പ്രോ മികച്ച ഉപയോക്തൃ അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് ഷഓമി ഉറപ്പു നല്‍കുന്നുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്‌സെറ്റും മി 10 പ്രോലുണ്ട്. ചൈനയില്‍ ഇത് എല്ലാ 5ജി നെറ്റ്‌വര്‍ക്കുകളെയും പിന്തുണയ്ക്കുന്നുണ്ട്.

അമോലെഡ് ഡിസ്‌പ്ലേ, 4500 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനുകള്‍ എന്നിവ മി 10 പ്രോയിലെ മറ്റ് ചില പ്രധാന സവിശേഷതകളാണ്. മി 10 പ്രോയ്ക്ക് 30ണ ഫാസ്റ്റ് വയര്‍, 30ണ ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിംഗ് എന്നി ഫീച്ചറുകളുമുണ്ട്. നിങ്ങള്‍ക്ക് ചാര്‍ജിങ് വേഗം വേണമെങ്കില്‍ 65ണ വയര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് പെട്ടെന്ന് ചാര്‍ജ് ചെയ്യാം. 10ണ റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗും ഫോണ്‍ പിന്തുണയ്ക്കുന്നു

pathram:
Related Post
Leave a Comment