നിങ്ങള്‍ക്ക് ലൈംഗികബന്ധത്തില്‍ താല്‍പര്യം നഷ്ടപ്പെടുന്നുണ്ടോ? പങ്കാളികള്‍ക്ക് ഒരേപോലെ ആസ്വദിക്കാന്‍ സാധിച്ചാല്‍ മാത്രമേ സെക്‌സില്‍ ആനന്ദം കണ്ടെത്താന്‍ സാധിക്കൂ. ലൈംഗികജീവിതത്തിലെ തകരാറുകള്‍ പലപ്പോഴും ദാമ്പത്യബന്ധത്തെ തന്നെ തകര്‍ക്കാറുണ്ട്. കിടപ്പറയില്‍ ഇണയെ തൃപ്തിപ്പെടുത്താനാകാതെ വിഷമിക്കുന്നവര്‍ ധാരാളമാണ് എന്നാണ് ചില പഠനങ്ങള്‍ പോലും പറയുന്നത്. പഠനത്തിന് വിധേയമായവരില്‍ ഏകദേശം 85 ശതമാനം പുരുഷന്മാരിലും ലൈംഗികതളര്‍ച്ച, ഉദ്ധാരണശേഷി കുറവുണ്ടെന്നാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള സര്‍വ്വേ പറയുന്നത്.
സെക്‌സ് ലൈഫ് മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ മാത്രം മതി എന്നാണ് ‘ദ ഹെല്‍ത്ത് സൈറ്റ് ഡോട്ട് കോം’ലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ ലേഖനം പറയുന്ന ചില വഴികള്‍ നോക്കാം.
1. സെക്‌സ് മടുക്കാതിരിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടാം. പുതിയ പൊസിഷനുകള്‍ ശ്രമിക്കാം. ഇതെല്ലാം നിങ്ങളുടെ പങ്കാളിയെ ഉത്തേജിപ്പിക്കും എന്നാണ് ലേഖനം അവകാശപ്പെടുന്നത്.
2. പുകവലി സെക്‌സ് ലൈഫിനെ മോശമായി ബാധിക്കാം. പുകവലി ഉപേക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. പുകവലി രക്തസമ്മര്‍ദം ഉയരാനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത് സ്ഖലന പ്രശ്‌നങ്ങളിലേക്ക് നയിക്കുമത്രേ.
3. ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കാന്‍ കഫീന്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. സ്ഖലനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ലൈംഗികശേഷി വര്‍ധിപ്പിക്കാനും കോഫി കുടിക്കുന്നത് സഹായിക്കും.
4. രാത്രിയില്‍ പങ്കാളിയുമായി യാത്ര പോകുന്നത് നിങ്ങളില്‍ കൂടുതല്‍ അടുപ്പമുണ്ടാക്കുകയും ലൈംഗിക ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യും.
5. വ്യായാമം പതിവായി ചെയ്യുന്നത് ലൈംഗികത മെച്ചപ്പെടുത്താന്‍ സഹായിക്കും. അതുമാത്രമല്ല ഹൃദയത്തെയും ആരോഗ്യമുള്ളതാക്കും.
Leave a Comment