ഈ ആപ്പുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 24 ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഒഴിവാക്കി. ഏറെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ആപ്ലിക്കേഷനുകളാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്ലേ സ്‌റ്റോറില്‍ നിന്ന് ഒഴിവാക്കിയത്.

ക്യാമറയുമായും ബാറ്ററിയുടെ പെര്‍ഫോമന്‍സുമായും ബന്ധപ്പെട്ടുള്ള ചില ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് കണ്ടെത്തിയത്. ചില ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കള്‍ അറിയാതെ തന്നെ ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതായും ചിത്രങ്ങള്‍ പകര്‍ത്തുന്നതായും വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതായും കണ്ടെത്തി. ഇതോടെയാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഈ ആപ്ലിക്കേഷനുകളെ ഒഴിവാക്കിയത്.

ആപ്ലിക്കേഷനുകള്‍ ഫോണുകളിലുണ്ടെങ്കില്‍ അവ എത്രയും വേഗം ഡിലീറ്റ് ചെയ്യണമെന്നും ഗൂഗിള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഒഴിവാക്കിയ ആപ്ലിക്കേഷനുകള്‍ ഇവയാണ്.

1. വേള്‍ഡ് സൂ, 2. വേര്‍ഡ് ക്രഷ്, 3. വേര്‍ഡ് ക്രോസി , 4. വെതര്‍ ഫോര്‍കാസ്റ്റ്, 5. വൈറസ് ക്ലീനര്‍ 2019,
6. ടര്‍ബോ പവര്‍, 7. സൂപ്പര്‍ ക്ലീനര്‍, 8. സൂപ്പര്‍ ബാറ്ററി,9. സൗണ്ട് റെക്കോര്‍ഡര്‍, 10. സോക്കര്‍ പിന്‍ബോള്‍, 11. പസില്‍ ബോക്‌സ്, 12. െ്രെപവറ്റ് ബ്രൗസര്‍,13. നെറ്റ് മാസ്റ്റര്‍,14. മ്യൂസിക് റോം, 15. ലേസര്‍ ബ്രേക്കര്‍,16. ജോയ് ലോഞ്ചര്‍,17. ഹൈ വിപിന്‍, ഫ്രീ വിപിന്‍,18. ഹൈ വിപിന്‍ പ്രോ,19. ഹൈ സെക്യൂരിറ്റീസ് 2019ല,20. ഫയല്‍ മാനേജര്‍,21. ഡിഗ് ഇറ്റ്,22. ക്യാന്റി സെല്‍ഫി ക്യാമറ,23. ക്യാന്റി ഗ്യാലറി,24. കലണ്ടര്‍ ലൈറ്റ്‌

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment