ബിജെപിയുടെ തന്ത്രങ്ങള്‍ ഒന്നും വിലപോയില്ല; ഭരണമുറപ്പിച്ച് എഎപി

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തന്ത്രങ്ങള്‍ ഒന്നും വിലപോയില്ല. ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മൂന്നാമതും ഭരണമുറപ്പിക്കുകയാണ് എഎപി. നിലവില്‍ 58 സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്. 12 സീറ്റുകളിലാണ് ഇപ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നത്. ഒരു ഘട്ടത്തില്‍ 20 സീറ്റ് വരെ ലീഡ് നിലയുയര്‍ത്തിയ ബിജെപി തിരിച്ചുവരവു നടത്തുകയാണെന്ന തോന്നല്‍ ഉണ്ടാക്കിയെങ്കിലും പ്രതീക്ഷിച്ച സീറ്റ് നേടാനായില്ല. നിലവില്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീടത് നഷ്ടമായി. കോണ്‍ഗ്രസിനായി ഹാരൂണ്‍ യൂസഫ് ആണ് ആദ്യഘട്ടത്തില്‍ ലീഡ് ചെയ്തത്.

2015 ലെ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി 3 സീറ്റാണു നേടിയത്. 1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല. ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എഎപി സീറ്റ് ബിജെപി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോള്‍ 66–4 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59% ആണു പോളിങ്.

pathram:
Leave a Comment