ഡല്‍ഹിയില്‍ എഎപിക്ക് മുന്നേറ്റം; നില മെച്ചപ്പെടുത്തി ബിജെപി, കോണ്‍ഗ്രസ് വീണ്ടും തകര്‍ന്നടിഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ എഎപി -52, ബിജെപി 17, കോണ്‍ഗ്രസ് -1 എന്നിങ്ങനെയാണ് ലീഡ് നില. 21 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഡല്‍ഹി പോലീസും അര്‍ധസൈനിക വിഭാഗവും സുരക്ഷയൊരുക്കിയിട്ടുണ്ട്. പൗരത്വനിയമത്തിനെതിരേ പ്രതിഷേധം തുടരുന്ന ഷഹീന്‍ബാഗ്, ജാമിയാ നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്.

ഭരണം നിലനിര്‍ത്തുന്നതിന് എ.എ.പി.ക്കും ഭരണം പിടിക്കുന്നതിന് ബി.ജെ.പി.ക്കും സീറ്റുനില വര്‍ധിപ്പിക്കുന്നതിന് കോണ്‍ഗ്രസിനും ഫലം നിര്‍ണായകമാണ്. ത്രികോണമത്സരമാണ് നടന്നതെങ്കിലും എ.എ.പി.യും ബി.ജെ.പി.യും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു പലമണ്ഡലങ്ങളിലും. 67.12 ശതമാനമാണ് പോളിങ്. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം എ.എ.പി.യുടെ ഭരണത്തുടര്‍ച്ചയാണ് പ്രവചിക്കുന്നത്.

2015 ലെ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി 3 സീറ്റാണു നേടിയത്. 1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല. ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എഎപി സീറ്റ് ബിജെപി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോള്‍ 664 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59% ആണു പോളിങ്.

PATHRAM ONLINE NEWS KEY WORDS: Delhi Assembly Elections 2020, Live Updates, Live Results, Photos, Videos, seats and votes.

pathram:
Leave a Comment