പ്രണയം നടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചു; സുഹൃത്തിന് കാഴ്ചവച്ചു

തൃശൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വെട്ടിക്കാട്ടിരി പടിഞ്ഞാറാം കുന്നത്ത് അബ്ദുല്‍ സമദ് (22), മലപ്പുറം തിരൂര്‍ മമ്പുറത്ത് ചെമ്പഴവീട്ടില്‍ മുബാറക് (35) എന്നിവരെയാണ് ചെറുതുരുത്തി എസ്‌ഐ വി.പി. സിബീഷ്, എഎസ്‌ഐ അശോക് കുമാര്‍, സീനിയര്‍ സിപിഒ ഗംഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കേസിലെ ഒന്നാം പ്രതിയായ അബ്ദുല്‍ സമദ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിക്കുകയും തുടര്‍ന്ന് സുഹൃത്തിന് കാഴ്ച വയ്ക്കുകയുമായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത പൊലീസ് ഇരുവരെയും പിടികൂടി. ശനിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

pathram:
Leave a Comment