മോദിയുടെ ട്യൂഷന്‍ വേണ്ട; അപകീർത്തിപ്പെടുത്തുന്ന പരാമർശം തിരുത്തണം: പിണറായി

വര്‍ഗീയതയ്ക്കെതിരെ പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ട്യൂഷന്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി എസ്ഡിപിഐക്കെതിരെ പറഞ്ഞത് മോദി രാജ്യസഭയില്‍ ഉദ്ധരിച്ചതിനോടാണ് പ്രതികരണം.

കേരളത്തിന്റെ സമരമുന്നേറ്റത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം തിരുത്തണം. ചിലസമരങ്ങളില്‍ എസ്ഡിപിഐയുടെ പങ്കിനെക്കുറിച്ച് പറഞ്ഞത് ഉത്തമബോധ്യത്തിലാണ്. ആർഎസ്എസ്, എസിഡിപിഐ എന്നിവരുടെ വര്‍ഗീയലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നതില്‍ കേരളം ഒന്നാമതാണ് . അതില്‍ അസ്വസ്ഥരാകുന്നവരില്‍ പ്രധാനമന്ത്രി ഉണ്ടാകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram desk 2:
Leave a Comment