ഓരോരുത്തരുടെയും ലൈംഗിക താല്‍പ്പര്യങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. ദീര്‍ഘ നേരം ലൈംഗിക പൂര്‍വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതാവും ചിലര്‍ക്ക് ഇഷ്ടം. മറ്റു ചിലര്‍ക്ക് എല്ലാം വേഗം തീര്‍ക്കുന്നതാവും താല്‍പ്പര്യം. അതുപോലെ മറ്റു ചില ഇഷ്ടാനിഷ്ടങ്ങളുമുണ്ട്. അവയെന്തെന്ന് നോക്കാം. വ്യത്യസ്ത പ്രായത്തിലുള്ള സ്ത്രീപുരുഷന്മാരുടെ ലൈംഗിക സന്തോഷങ്ങളെക്കുറിച്ചറിയാന്‍ യുകെയിലെ ഒരു പ്രമുഖ സെക്‌സ് ടോയ് കമ്പനി ഒരു സര്‍വേ നടത്തി. ‘സെക്ഷ്വല്‍ ഹാപ്പിനെസ്സ് സ്റ്റഡി 2019’ എന്നു പേരിട്ട ഈ സര്‍വേയിലെ ചില കണ്ടെത്തലുകളാണ് ഇവിടെ പറയുന്നത്.
ലൈംഗിക ബന്ധത്തില്‍, പുരുഷന്മാരില്‍ പത്തില്‍ ഒന്‍പതു പേര്‍ക്കും രതിമൂര്‍ച്ഛ അനുഭവപ്പെടുമ്പോള്‍ സ്ത്രീകളില്‍ പത്തില്‍ ഏഴുപേര്‍ക്കു മാത്രമാണ് ഇത് അനുഭവിക്കാനാകുന്നത്. യുകെ, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ മൂവായിരം പേരില്‍ നിന്നാണ് ഈ നിഗമനത്തിലെത്തിയത്.
ലൈംഗികതയ്ക്കിടയില്‍ സെല്‍ഫ് കോണ്‍ഷ്യസ് ആകുന്നതിനെ വെറുക്കുന്നു എന്ന് 30 ശതമാനം സ്ത്രീകള്‍ അഭിപ്രായപ്പെട്ടു. അതുപോലെ പൂര്‍വകേളികള്‍ (ളീൃലുഹമ്യ) മതിയാകാത്തതും രതിമൂര്‍ച്ഛ ലഭിക്കാത്തതും ഇടയ്ക്ക് തടസ്സങ്ങള്‍ വരുന്നതും ഇഷ്ടപ്പെടുന്നില്ല എന്നും സ്ത്രീകള്‍ അഭിപ്രായപ്പെട്ടു.
പൂര്‍വകേളികള്‍ മതിയാകാത്തത് സ്ത്രീകളില്‍ വലിയ നിരാശയാണ് ഉണ്ടാക്കുന്നത്. പ്രധാനഭക്ഷണത്തിനു മുന്‍പ് നല്‍കുന്ന ഒരു അപ്പിറ്റൈസര്‍ പോലെയാണത്. ലൈംഗികത സന്തോഷം നിറഞ്ഞതാകാന്‍ പൂര്‍വകേളികള്‍ക്കായി സമയവും ഊര്‍ജ്ജവും ചെലവഴിക്കേണ്ടത് വളരെ പ്രധാനമാണ്.
ഒരു സ്ത്രീക്ക് പ്രസവശേഷം തന്റെ ശരീരത്തെക്കുറിച്ച് അത്ര ആത്മവിശ്വാസം ഉണ്ടാകണമെന്നില്ല. താന്‍ എങ്ങനെയാണെന്ന ചിന്ത പലപ്പോഴും ഉണ്ടാകും. ഈ അഭംഗിയെപ്പറ്റി ഒരു സ്ത്രീയും പുരുഷനില്‍നിന്നു കേള്‍ക്കാന്‍ ആഗ്രഹിക്കില്ല. പുരുഷന്‍ നുണ പറഞ്ഞില്ലെങ്കിലും അവളെ കംഫര്‍ട്ടബിള്‍ ആക്കുകയും എല്ലാ അപൂര്‍ണതയോടും കൂടി അവളെ സ്‌നേഹിക്കുകയും വേണം.
പുരുഷന്‍ തന്റെ ലൈംഗികതയെക്കുറിച്ച് സ്ത്രീയോട് പൊങ്ങച്ചം പറയാതിരിക്കുക. നിങ്ങള്‍ കിടപ്പറയില്‍ എങ്ങനെയാണെന്നും എത്ര പേരുമായി മുന്‍പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കേള്‍ക്കാന്‍ ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല.
രതിമൂര്‍ച്ഛ ലഭിച്ചോ എന്ന് ഇടയ്ക്കിടെ സ്ത്രീയോടു ചോദിക്കാതിരിക്കുക. ഇത് നിരാശാജനകമാണ്. സ്ത്രീയുടെ രതിമൂര്‍ച്ഛയെപ്പറ്റി നിരവധി കേട്ടുകേള്‍വികള്‍ ഉള്ളതിനാല്‍, ആകാംക്ഷ കൊണ്ടാവും ചോദിക്കുന്നത്. എന്നാല്‍ സ്ത്രീയോട് ഇതേക്കുറിച്ച് ആവര്‍ത്തിച്ചു ചോദിക്കുന്നത് ഒഴിവാക്കണം.
ജി സ്‌പോട്ടിനു വേണ്ടി ആഴത്തില്‍ പരതാതിരിക്കുക. ഇന്റര്‍നെറ്റില്‍ നിന്നു ലഭിക്കുന്ന അറിവുകള്‍ വച്ച് ഇതു ചെയ്യുന്നത് ഒഴിവാക്കുക. എത്ര ആഴത്തില്‍ ഒരു സ്ത്രീയെ അറിയണം എന്നത് തികച്ചും വ്യക്തിപരമാണ്.
സ്ത്രീശരീരം ഒരു നിലം പോലെ ഉഴുതുമറിക്കുന്നവരുണ്ട്. അവളുടെ ശരീരത്തെ മാത്രമല്ല മറ്റു കഴിവുകളെയും അറിയേണ്ടതാണ് എന്നും മറക്കാതിരിക്കുക. സെക്‌സിനെക്കുറിച്ചുള്ള പ്രാഥമിക വിവരം പോണ്‍സൈറ്റുകളില്‍ നിന്നാണ് മിക്കവര്‍ക്കും ലഭിക്കുന്നത്. എന്നാല്‍ അതില്‍ കാണുന്നതെല്ലാം യഥാര്‍ഥ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ളതല്ല എന്നത് പ്രത്യേകം ഓര്‍ത്തിരിക്കണം.
Leave a Comment