ന്യൂഡല്‍ഹി: രാജ്യം ഇന്ന് 71ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു. ഇതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, കരനാവികവ്യോമ സേനാ മേധാവികളും പ്രധാനമന്ത്രിയെ അനുഗമിച്ചു. ഇതാദ്യമായാണ്, റിപ്പബ്ലിക് ദിനത്തില്‍ അമര്‍ ജവാന്‍ ജ്യോതിക്ക് പകരം ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി വീരചരമം പ്രാപിച്ച സൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്നത്.
ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളാകും രാജ്പഥില്‍ നടക്കുക. കനത്തസുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആറുതലങ്ങളിലുള്ള സുരക്ഷയാണ് ഒരുക്കിയിട്ടുണ്ട്. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സെനാരോയാണ് റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി. വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ 22 ടാബ്ലോകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും. കേരളം, പശ്ചിമ ബെംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.
Leave a Comment