കലക്ടർ മാസ്സാണ്‌… !!! വെള്ളക്കെട്ട് പരിഹരിക്കാൻ നേരിട്ട് ഇറങ്ങി എറണാകുളം കലക്‌ടർ

ഓപ്പറേഷൻ ബ്രേക്ക് ത്രൂ; കളക്ടർ പരിശോധന തുടരുന്നു; പ്രവർത്തികൾ വേഗത്തിലാക്കണമെന്ന് കളക്ടർ

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ ദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ തുടർചയായ രണ്ടാം ദിവസവും ജില്ലാ കളക്ടർ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ജനുവരി ആദ്യവാരം തുടക്കമിട്ട 36 പ്രവൃത്തികളിൽ ഉൾപ്പെടുന്ന കെ.എസ്.ആർടി.സി സ്റ്റാന്റിന് സമീപമുള്ള അമ്മൻ കോവിൽ റോഡ്, പരമാര റോഡ്, എളമക്കര സൗത്ത് എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളാണ് കളക്ടർ എസ്. സുഹാസ് നേരിട്ടെത്തി വിലയിരുത്തിയത്. പരിശോധനയിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കാനകളിലേക്ക് തുറന്നിട്ടിരിക്കുന്ന മാലിന്യക്കുഴലുകൾ ഉടൻ അടക്കാൻ കളക്ടർ നിർദ്ദേശം നൽകി.

ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകി കർശന നടപടികൾ സ്വീകരിക്കണം. ആരംഭിച്ച നിർമ്മാണ പ്രവർത്തികൾ ധ്രുതഗതിയിൽ തീർക്കാനും കളക്ടർ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം വിവേകാനന്ദ റോഡ്, പനമ്പിള്ളി നഗർ, പാരഡൈസ് റോഡ് എന്നിവിടങ്ങളിലെ ഡ്രെയിനേജ് ശുചീകരണ-പുനർ നിർമ്മാണ പ്രവർത്തനങ്ങളുടെയും കാരണക്കോടം തോടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെയും പുരോഗതി ജില്ലാ കളക്ടർ എസ്.സുഹാസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി പരിശോധിച്ചിരുന്നു.

നിലവിലുള്ള കാനകളും തോടുകളും വൃത്തിയാക്കുന്നതിനും, ആവശ്യമുള്ളയിടങ്ങളിൽ വീതി കൂട്ടി പുനർനിർമ്മിയ്ക്കുന്നതിനും കോർപ്പറേഷൻ പരിധിയിലുള്ള പ്രധാന തോടുകളിൽ നീരൊഴുക്ക്‌ പുനഃസ്ഥാപിയ്ക്കുന്നതിനുമുള്ള ഇരുന്നൂറിലേറെ പ്രവർത്തികളാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ ദ്ധതിയിൽ ഉള്ളത്. .

pathram desk 2:
Related Post
Leave a Comment