സ്റ്റിക്കറുകള്‍ ഇനി ഡാന്‍സ് കളിക്കും; വാട്ട്‌സ്ആപ്പ് പുതിയ അപ്‌ഡേഷന്‍ പ്രത്യേകതകള്‍….

വാട്സാപ്പില്‍ താമസിയാതെ സ്റ്റിക്കറുകള്‍ക്ക് മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. വാട്സാപ്പ് അപ്ഡേറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ള വാബീറ്റാ ഇന്‍ഫോ എന്ന വെബ്സൈറ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ അപ്ഡേറ്റിലാണ് ആനിമേറ്റഡ് സ്റ്റിക്കറുകള്‍ സംബന്ധിച്ച സൂചനയുള്ളത്. ഫീച്ചര്‍ നിലവില്‍ ലഭ്യമല്ല. ഉടന്‍ തന്നെ ബീറ്റാ അപ്ഡേറ്റില്‍ എത്തിയേക്കും.

ബീറ്റാ പതിപ്പിലെ സ്റ്റിക്കറുകളുടെ പട്ടികയില്‍ ഓരോ വിഭാഗത്തിനൊപ്പവും അപ്ഡേറ്റ് ഓപ്ഷന്‍ കാണുന്നുണ്ട്. എന്ത് അപ്ഡേറ്റ് ആണ് ഇത് ഇന്ന് വ്യക്തമല്ല. സ്റ്റിക്കറുകള്‍ എതെങ്കിലും വിധത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതിനായിരിക്കാം. സ്റ്റിക്കറുകള്‍ പുതിയതായി രൂപകല്‍പന ചെയ്യുമ്പോഴും, എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകളോ മാറ്റങ്ങളോ വരുത്തുമ്പോഴുമാണ് ഇത്തരം അപ്ഡേറ്റുകള്‍ സാധാരണ വരാറ്. വാട്സാപ്പ് നിര്‍ദേശിക്കുന്ന ഈ അപ്ഡേറ്റ് ചിലപ്പോള്‍ ആനിമേറ്റഡ് സ്റ്റിക്കറുകള്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയാവാം എന്ന് വാബീറ്റാ ഇന്‍ഫോ പറയുന്നു.

വാട്സാപ്പിന്റെ മുഖ്യ എതിരാളിയായ ടെലിഗ്രാമില്‍ ആനിമേറ്റഡ് സ്റ്റിക്കറുകള്‍ നേരത്തെ തന്നെ ലഭ്യമാണ്. ടെലിഗ്രാമില്‍ തന്നെയുള്ള സെല്‍ഫ് ഡിസ്ട്രക്റ്റിങ് ഫീച്ചറിന് സമാനമായി ഡിസപ്പിയറിങ് മെസേജസ് എന്നൊരു ഫീച്ചര്‍ വാട്സാപ്പിന്റെ ബീറ്റാ പതിപ്പില്‍ പരീക്ഷിക്കുന്നുണ്ട്.

pathram:
Leave a Comment