ജാമ്യ ഉപാധികള്‍ ലംഘിച്ചു; ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധത്തിന് നേതൃത്വം നല്‍കി ചന്ദ്രശേഖര്‍ ആസാദ്

ഡല്‍ഹി ജമാമസ്ജിദില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് ചന്ദ്രശേഖര്‍ ആസാദ് സമരത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമഭേദഗതിയ്ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

ഈ സമരം മുന്നോട്ട് കൊണ്ടുപോകുമെന്ന് ചന്ദ്രശേഖര്‍ ആസാദ് ജമാ മസ്ജിദില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആസാദിനൊടൊപ്പം നിരവധി ഭീം ആര്‍മി പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ ജമാമസ്ജിദിന്റെ പുറത്തേക്ക് നീങ്ങിയിട്ടുണ്ട്.

കര്‍ശന ഉപാധികളോടെയാണ് ചന്ദ്രശേഖരര്‍ ആസാദിന് വ്യാഴാഴ്ച ജാമ്യം ലഭിച്ചത്. ഫെബ്രുവരി ആദ്യ ആഴ്ചവരെ ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍ പ്രതിഷേധം നടത്തരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ചുകാണ്ടാണ് ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധങ്ങളുടെ ഭാഗമായത്.

pathram:
Leave a Comment