യാത്രാ നിരക്കുകൾ വർധിപ്പിച്ച് റെയിൽവെ. അടിസ്ഥാന നിരക്കിൽ കിലോമീറ്ററിന് രണ്ടുപൈസ മുതൽ നാലു പൈസ വരെയാണ് വർധിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച അർധരാത്രി (ജനുവരി ഒന്ന്) മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരും. സബർബൻ നിരക്കുകളിലും സീസൺ ടിക്കറ്റ് നിരക്കുകളിലും മാറ്റമില്ല.
മെയിൽ/എക്സ്പ്രസ് തീവണ്ടികളിൽ നോൺ എ.സി വിഭാഗത്തിൽ അടിസ്ഥാന നിരക്കിൽ കിലോമീറ്ററിന് രണ്ടു പൈസയുടെ വർധനയാണ് വരുന്നത്. സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയുടെ നിരക്കിൽ കിലോമീറ്ററിന് രണ്ടുപൈസ വർധന വരും. എ.സി നിരക്കുകളിൽ നാലു പൈസയുടെ വർധനയാണ് വരുന്നത്. ചെയർകാർ, ത്രീടയർ എ.സി, എ.സി ടൂ ടയർ, ഫസ്റ്റ് ക്ലാസ് എന്നിവയിൽ കിലോമീറ്ററിന് നാലുപൈസ വീതം വർധിക്കും.
സെക്കൻഡ് ക്ലാസ് ഓർഡിനറി, സ്ലീപ്പർ ക്ലാസ് ഓർഡിനറി, ഫസ്റ്റ് ക്ലാസ് ഓർഡിനറി എന്നിവയുടെ നിരക്കിൽ കിലോമീറ്ററിന് ഒരു പൈസയുടെ വർധനയുണ്ടാവുമെന്നും വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു
Leave a Comment