പ്രത്യേക നിയമസഭ സമ്മേളനം മറ്റന്നാള്‍; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും

തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനം മറ്റന്നാള്‍ ചേരും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കും. പട്ടികജാതി, പട്ടികവര്‍ഗ സംവരണം 10 വര്‍ഷം കൂടെ നീട്ടുന്നതിന് അംഗീകാരം നല്‍കും.

അതോടൊപ്പം തന്നെ നിയമനിര്‍മ്മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണ ഒഴിവാക്കിയതിനെതിരേയും പ്രമേയം പാസാക്കും.

നേരത്തെ തന്നെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള സംവരണം നീട്ടി നല്‍കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു

pathram desk 2:
Related Post
Leave a Comment