കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ യുവതികള്‍ക്ക് അയച്ചുകൊടുത്തു; 72കാരന്‍ അറസ്റ്റില്‍

ചെന്നൈ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കംപ്യൂട്ടറില്‍ സൂക്ഷിക്കുകയും വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന യുവതികള്‍ക്കു മൊബൈല്‍ ഫോണില്‍ അയച്ചുകൊടുക്കുകയും ചെയ്ത 72കാരന്‍ അറസ്റ്റില്‍. ചെന്നൈ ചൂളൈമേട് സ്വദേശി മോഹന്‍കുമാര്‍ ആണ് അറസ്റ്റിലായത്.

ഇയാളുടെ ഐപാഡില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ ശേഖരം കണ്ടെത്തിയതായി തൗസന്റ് ലൈറ്റ്‌സ് പൊലീസ് പറഞ്ഞു. ഇയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിച്ച ഡാര്‍ജിലിങ് സ്വദേശിനികളായ കോളജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ മൊബൈലില്‍ അയച്ചു നല്‍കിയ ശേഷം അതു കാണാന്‍ ഇയാള്‍ നിര്‍ബന്ധിച്ചതായും അപമര്യാദയായി പെരുമാറിയതായും വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറഞ്ഞു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവരുടെ എണ്ണത്തില്‍ തമിഴ്‌നാട് മുന്നിലാണെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാണിച്ചു കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനു കത്തയച്ചിരുന്നു. ഇത്തരം ദൃശ്യങ്ങള്‍ കാണുന്നവരുടെ പട്ടികയും സംസ്ഥാനത്തിനു കൈമാറി.

ഇതിന്റെ അടിസ്ഥാനത്തില്‍ തിരുച്ചിറപ്പള്ളിയില്‍ ക്രിസ്റ്റഫര്‍ എന്നയാളെ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളുടെ മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച മൂവായിരത്തിലധികം േപരുടെ പട്ടിക കേന്ദ്രം സംസ്ഥാനത്തിനു കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരക്കാരെ കണ്ടെത്താന്‍ എല്ലാ ജില്ലകളിലും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചതായും സമൂഹമാധ്യമങ്ങളിലെ സ്വകാര്യ ഗ്രൂപ്പുകള്‍ നിരീക്ഷിക്കുമെന്നും തമിഴ്‌നാട് പൊലീസ് അറിയിച്ചു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment