ജാര്‍ഖണ്ഡില്‍ മഹാസഖ്യത്തിന് മുന്നേറ്റം

റാഞ്ചി: പൗരത്വ നിയമത്തിനെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടെ ജാര്‍ഖണ്ഡില്‍ നടന്ന നിയമസഭാ വോട്ടെടുപ്പിന്റെ ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകളില്‍ മഹാസഖ്യത്തിനാണ് മുന്നേറ്റം. ദുംകയില്‍ ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ ലീഡ് ചെയ്യുന്നു. ജംഷഡ്പുര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസും മുന്നില്‍.

അധികാരത്തുടര്‍ച്ച തേടുന്ന ബിജെപിക്കും 5 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായ രഘുബര്‍ ദാസിനും ഒരുപോലെ രാഷ്ട്രീയ പരീക്ഷണമാണു തിരഞ്ഞെടുപ്പ്. എന്നാല്‍, ആര്‍ക്കും കേവല ഭൂരിപക്ഷത്തിലേക്കെത്താന്‍ കഴിയില്ലെന്ന സൂചനയാണു മിക്ക സര്‍വേ ഫലങ്ങളും സൂചിപ്പിക്കുന്നത്. നേരിയ മുന്‍തൂക്കം കോണ്‍ഗ്രസ്ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചരാഷ്ട്രീയ ജനതാ ദള്‍ സഖ്യത്തിനുണ്ട്.

pathram:
Leave a Comment