പത്തനംതിട്ട: ശബരിമലയിലെ യുവതീപ്രവേശനം ഇപ്പോള്‍ വേണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിയമോപദേശം. സുപ്രീംകോടതി വിധിയില്‍ അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡിന്റെ ഹൈക്കോടതിയിലെ അഭിഭാഷകനാണ് എസ് രാജ് മോഹന്‍ നിയമോപദേശം നല്‍കിയത്.
ശബരിമലയില്‍ യുവതീപ്രവേശം തല്‍ക്കാലത്തേക്ക് വേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാരും. അന്തിമ തീരുമാനം വരുന്നവരെ മുമ്പാണ്ടായിരുന്ന സാഹചര്യം തുടരുന്നതാണ് ഉചിതമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് തല്‍ക്കാലം സ്ത്രീപ്രവേശനം വേണ്ടെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് മേത്തയാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്.
സുപ്രീംകോടതി വിധിയില്‍ വ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പറഞ്ഞിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനെ പിന്തുണക്കുന്ന നിലപാടാണ് എല്‍ഡിഎഫിന് ഇപ്പോഴുമുള്ളത്. മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചിരുന്നു. എന്നാല്‍, ശബരിമല വിധിയിലെ അവ്യക്തതയാണ് യുവതീപ്രവേശം തല്‍ക്കാലത്തേക്ക് വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
അതേസമയം, ശബരിമലയില്‍ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. ശബരിമലയിലെ ആദ്യ ദിന വരുമാനം മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയെന്നാണ് പുറത്ത് വന്ന കണക്ക്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഒരു കോടി ഇരുപത്തെട്ട് ലക്ഷത്തിന്റെ കൂടുതലാണ് ആദ്യ ദിനത്തില്‍ തന്നെ ഈവര്‍ഷം ഉള്ളത്.
Leave a Comment