അയോധ്യ വിധി ശബരിമലയ്ക്ക് അനുകൂലമോ..?

അയോധ്യ വിധി വന്നതോടെ അടുത്തതായി ഉയര്‍ന്ന ചോദ്യം ശബരിമലയെക്കുറിച്ചാണ്. ഉടനെ വരാനിരിക്കുന്ന ശബരിമലക്കേസിലെ വിധിയെ അയോധ്യ സ്വാധീനിക്കുമോ? അയോധ്യയിലെ രാമന്റെ അവകാശം അംഗീകരിച്ച സുപ്രീംകോടതി, ശബരിമല അയ്യപ്പന്റെ കാര്യത്തില്‍ എന്തുനിലപാട് സ്വീകരിക്കുമെന്നറിയാനാണ് പലര്‍ക്കും ആകാംക്ഷ.

ഹിന്ദുവിഗ്രഹങ്ങളുടെ നിയമവ്യക്തിത്വത്തെയും അവകാശത്തെയുംകുറിച്ച് അയോധ്യ കേസില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണം ശബരിമല കേസിനെ തത്കാലം സ്വാധീനിക്കില്ല എന്നുപറയേണ്ടിവരും. കാരണം, ഹിന്ദുക്ഷേത്രങ്ങളിലെ പ്രതിഷ്ഠയ്ക്ക് നിയമവ്യക്തിത്വം കല്പിച്ചുനല്‍കുന്നതും അവയുടെ അവകാശം അംഗീകരിക്കുന്നതും പുതിയ കാര്യമല്ല. ശബരിമല േകസാവട്ടെ പുനഃപരിശോധനാഹര്‍ജിയിലെ വാദങ്ങള്‍ പൂര്‍ത്തിയായി വിധിപറയാന്‍ മാറ്റിയതാണ്. അതിനാല്‍ തത്കാലം ശബരിമല കേസിനെ അയോധ്യ കേസിലെ നിരീക്ഷണങ്ങള്‍ സ്വാധീനിക്കാനിടയില്ല.

എന്നാല്‍, ശബരിമല കേസില്‍ വാദത്തിന് ഇനിയും അവസരമൊരുങ്ങിയാല്‍ അയോധ്യാവിധിയിലെ പല നിരീക്ഷണങ്ങളും അഭിഭാഷകര്‍ ഉപയോഗിക്കുമെന്നുറപ്പ്. ശബരിമല കേസ് വിശാലബെഞ്ചിന് വിടുകയോ മറ്റോ ഉണ്ടായാലാണ് അത്തരത്തില്‍ അവസരമൊരുങ്ങുക. ഇപ്പോള്‍ അയോധ്യ കേസില്‍ ഏകകണ്ഠവിധിപറഞ്ഞ ബെഞ്ചിലെ രണ്ടുജഡ്ജിമാര്‍ (ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്) തന്നെയാണ് ശബരിമല പുനഃപരിശോധനയിലും വിധിപറയാന്‍ പോകുന്നതെന്നത് ശ്രദ്ധേയമാണ്.

pathram:
Related Post
Leave a Comment