അതിര്‍ത്തി കടന്ന് ചെല്ലും; ഇനി ഒളിച്ചുകളിയില്ല: കരസേനാ മേധാവി

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പ്രശ്‌നമുണ്ടാക്കാതിരുന്നാല്‍ നിയന്ത്രണ രേഖ പവിത്രമായി സൂക്ഷിക്കുമെന്നും മിന്നലാക്രമണം ഒരു സന്ദേശമാണെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഇനി ഒളിച്ചുകളിക്കില്ല. ഇന്ത്യക്ക് അതിര്‍ത്തി കടന്ന് പോവേണ്ടി വന്നാല്‍ ആകാശം വഴിയോ ഭൂമിയിലൂടെയോ ചെല്ലും ചിലപ്പോള്‍ രണ്ട് വഴിയും തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം.

ഭീകരവാദത്തിന് പിന്തുണ നല്‍കുകയാണ് പാകിസ്താന്‍. ജമ്മു കശ്മീരില്‍ അവര്‍ ജിഹാദ് ആവശ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയുമായി ഒരു നിഴല്‍ യുദ്ധം നടത്താനാണ് പാകിസ്താന്റെ നീക്കം. ഒരു യുദ്ധമുണ്ടായാല്‍ ആണവായുധം ഉപയോഗിക്കുമെന്ന പാകിസ്താന്റെ വാദത്തെ അദ്ദേഹം അപലപിച്ചു. അന്താരാഷ്ട്ര സമൂഹം അത്തരത്തിലൊരു നീക്കത്തിന് അനുവദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ആണവായുധം യുദ്ധത്തിന് വേണ്ടിയല്ലെന്നും പ്രതിരോധത്തിനുള്ളതാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിന് ശേഷം കശ്മീരില്‍ നുഴഞ്ഞു കയറ്റ ശ്രമങ്ങളില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് സമ്മതിച്ച കരസേനാ മേധാവി അത്തരം നീക്കങ്ങള്‍ വിജയകരമായ സൈന്യം പരാജയപ്പെടുത്തുന്നുണ്ടെന്നും പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് തങ്ങളുടെ നന്മക്കാണെന്ന് ഇപ്പോള്‍ അവിടെയുള്ള ഒരുപാട് ആളുകള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

pathram:
Leave a Comment