ചരിത്രം തിരുത്തിക്കുറിക്കാന്‍ പ്രഭാസ് വീണ്ടും; സാഹോയ്ക്ക് ഇനി മൂന്നു നാള്‍ മാത്രം

ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ സിനിമാ ലോകത്ത് മറ്റൊരു ചരിത്രം കുറിക്കാന്‍ പ്രഭാസ് വരുന്നു. പ്രഭാസ് നായകനായി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം സാഹോ തിയറ്ററുകളിലെത്താന്‍ ഇനി മൂന്നു നാള്‍ മാത്രം.തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ പ്രഭാസ് വരുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകരും. ഹോളിവുഡ് സ്‌റ്റൈലില്‍ ചിത്രീകരിച്ചിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രഭാസിന്റെ കേരളത്തിലെ ആരാധകരും. റണ്‍ രാജ റണ്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ സുജീത്ത് ഒരുക്കുന്ന ഈ ബഹുഭാഷ ചിത്രത്തില്‍ നായികയായി എത്തുന്നത് ശ്രദ്ധ കപൂര്‍. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായി ശ്രദ്ധയെത്തുന്ന ചിത്രത്തില്‍ മലയാളം സിനിമാതാരം ലാലും പ്രധാന വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ആക്ഷന് ഏറെ പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കെന്നി ബേറ്റ്‌സാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്.
ആക്ഷനും പ്രണയത്തിനും പ്രധാന്യം നല്‍കുന്ന പ്രഭാസിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം സാഹോയിലെ മറ്റൊരു പ്രണയഗാനം കൂടി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ബേബി വോന്റ് യു ടെല്‍ മി എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ശങ്കര്‍ മഹാദേവനും ശ്വേത മോഹനും ചേര്‍ന്ന് ആലപിച്ച പ്രണയ ഗാനം ശങ്കര്‍ എഹ്സാന്‍ ലോയ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മിഴിയോരം കാണാനിറം…ചെവിയോരം നിന്‍ കാല്‍ സ്വരം എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്സ് വിനായക് ശശികുമാറാണ്.
ഓസ്ട്രിയയിലെ പ്രകൃതി മനോഹാരിതയില്‍ ചിത്രീകരിച്ച ഗാന രംഗങ്ങള്‍ ചിത്രത്തിന് കൂടുതല്‍ പകിട്ടേകുമെന്നില്‍ സംശയമില്ല.ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ഛായാഗ്രഹണം: ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട:് ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്മെന്റ്:ഗോപി കൃഷ്ണ, അജയ് സുപാഹിയ.കോസ്റ്റിയൂം ഡിസൈന്‍-തോട്ട വിജയ് ഭാസ്‌കര്‍,ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍- സിന്‍ക് സിനിമ, ആക്ഷന്‍ ഡയറക്ടേഴ്സ-് പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാംലക്ഷ്മണ്‍.
യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

pathram:
Related Post
Leave a Comment