ശമ്പളം ചോദിച്ചതിന് കഴുത്തറുത്ത് കൊന്നു

ശമ്പളം ചോദിച്ചതിന് കടയുടമ ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു. ഗുരുഗ്രാമിലാണ് സംഭവം. മൂന്ന് മാസത്തെ ശമ്പളം കിട്ടാനുള്ളത് ചോദ്യം ചെയ്തതിനാണ് 25കാരനായ യുവാവിനെ കടയുടമ കഴുത്തറുത്ത് കൊന്നത്. ഇയാള്‍ ഒളിവിലാണ്. റോഷന്‍ കുമാര്‍ സ്വാമി (25) ആണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ സികാര്‍ സ്വദേശിയാണ് റോഷന്‍.

തരുണ്‍ ഫോഗട്ട് എന്നയാള്‍ക്കൊപ്പം വാടക വീട്ടിലാണ് റോഷന്‍ ജോലി ചെയ്തിരുന്നത്. ഇയാള്‍ നല്‍കിയിരുന്ന സ്ഥലത്ത് തമസിച്ച് ജോലി ചെയ്തുവരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ഇത് ചോദിച്ചതില്‍ പ്രകോപിതനായാണ് തരുണ്‍ റോഷനെ കൊന്നത്. ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന വാടക വീടിന്റെ വാതില്‍ തുറക്കാതെ വന്നതോടെ വീട്ടുടമ പോലീസില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് റോഷന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത് കൊന്ന ശേഷം കസേരയില്‍ ഇരുത്തി കെട്ടിവച്ച നിയിലായിരുന്നു റോഷന്റെ മൃതദേഹം. കൊലപാതകത്തിന് ശേഷം തരുണ്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയിരിക്കുകയാണ്.

pathram:
Related Post
Leave a Comment