നെടുമ്പാശേരി എയര്‍പോര്‍ട്ട് അടച്ചു; സൈന്യത്തിന്റെ സഹായം തേടി മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളം നാളെ രാവിലെ ഒൻപത് മണി വരെ അടച്ചു. റൺവേയിൽ വെള്ളം കയറിയതിനെ തുടർന്നാണ് ഇത്. ഇവിടെ നിന്നും വെള്ളം പുറത്തേക്ക് കളയാനുള്ള ശ്രമമാണ് നടക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. റൺവേ നാളെ രാവിലെ 6 ന് വീണ്ടും പരിശോധിക്കും.

സൈന്യത്തിന്റെ സഹായംതേടി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സൈന്യത്തിന്റെ സഹായം തേടി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സൈന്യത്തെ ആവശ്യപ്പെട്ടത്.

മിലിട്ടറി എഞ്ചിനിയറിംഗ് ടാസ്‌ക് ഫോഴ്സിന്റെ സംഘത്തെ അയക്കണമെന്നും കേരളം ആവശ്യപ്പെട്ടു. വയനാട്, കണ്ണൂര്‍, ഇടുക്കി, മലപ്പുറം, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കാണ് സേവനം ആവശ്യപ്പെട്ടത്.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെയും സഹായം തേടി. വയനാട്, മലപ്പുറം ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് വ്യോമസേനയുടെ സഹായം തേടിയത്. അടിയന്തരമായി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

pathram:
Related Post
Leave a Comment