മുതിര്‍ന്ന കോണ്‍ഗ്രസ് എംപി കൂടി ബിജെപിയിലേക്ക്…

ന്യൂഡല്‍ഹി: രാജ്യസഭാ എംപി സഞ്ജയ് സിങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. അമേഠിയിലെ രാജകുടുംബത്തില്‍ പെട്ട സഞ്ജയ് സിങ് അസമില്‍ നിന്നാണ് രാജ്യസഭയിലെത്തിയത്.

രാജ്യസഭാ ചെയര്‍മാന്‍ എം.വെങ്കയ്യ നായ്ഡു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. ബുധനാഴ്ച ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

‘കോണ്‍ഗ്രസ് ഇപ്പോഴും ഭൂതകാലത്തിലാണ്. ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. രാജ്യസഭാ എംപി സ്ഥാനവും രാജിവച്ചു. കോണ്‍ഗ്രസിന് ഭാവിയെക്കുറിച്ച് ധാരണയില്ല. ഇപ്പോള്‍ രാജ്യം പ്രധാനമന്ത്രി മോദിക്കൊപ്പമാണ്. രാജ്യം അദ്ദേഹത്തോടൊപ്പമാണെങ്കില്‍ ഞാനും അദ്ദേഹത്തോടൊപ്പമാണ്. നാളെ ബിജെപിയില്‍ ചേരും-സഞ്ജയ് സിങ് അറിയിച്ചു.

pathram:
Related Post
Leave a Comment