തട്ടിപ്പ് നടത്തുന്നു; പതഞ്ജലി സര്‍ബത്തിന് വിലക്ക്

തട്ടിപ്പ് നടത്തുന്നതായി തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പതഞ്ജലി സര്‍ബത്തിന് വിലക്ക്.
കുപ്പികളുടെ ലേബലില്‍ തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയതോടെയാണ് പതഞ്ജലി സര്‍ബത്തിന് യുഎസ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. യുഎസിലേയ്ക്ക് കയറ്റി അയയ്ക്കുന്ന സര്‍ബത്ത് കുപ്പികളിലെ ലേബലില്‍ വ്യത്യസ്ത ഗുണഗണങ്ങള്‍ ചേര്‍ത്തതായി യുണൈറ്റഡ് സ്റ്റേ്സ് ആന്റ് ഫുഡ് ആന്റ് ഗ്രഡ് അഡ്മിനിസ്ട്രേഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ബെല്‍ സര്‍ബത്ത്, ഗുലാബ് സര്‍ബത്ത് എന്നിങ്ങനെ രണ്ടിനം സര്‍ബത്തുകളാണ് പതഞ്ജലി ഇന്ത്യയിലും വിദേശത്തും വില്‍ക്കുന്നത്. യു.എസില്‍ വില്‍ക്കുന്ന സര്‍ബത്തില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുതലുണ്ടെന്നാണ് കുപ്പിയുടെ പുറത്ത് ഒട്ടിച്ചിരിക്കുന്ന ലേബലില്‍ പറയുന്നത്. ഇതിനൊപ്പം യു.എസ് ഉള്‍പ്പെടെ വിദേശത്തേയ്ക്കുള്ള കുപ്പികളും രാജ്യത്ത് വില്‍പ്പനയ്ക്കുള്ള കുപ്പികളും വേറെ വേറെയാണ് തയ്യാറാക്കുന്നതെന്നും യുഎസ് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ കണ്ടെത്തിയിരുന്നു.

ഇതേതുടര്‍ന്ന് രണ്ട് ഉത്പന്നങ്ങളുടെയും വില്‍പ്പന നിര്‍ത്തിവയ്ക്കാനും ആ ബാച്ചിലുള്ള മുഴുവന്‍ സര്‍ബത്തുകളും തിരിച്ചെടുക്കാനും ഉത്തരവിട്ടിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് യു.എസ് അധികൃതര്‍ കമ്പനിയ്ക്ക് കൈമാറി. എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാന്‍ പതഞ്ജലി അധികൃതര്‍ തയ്യാറായിട്ടില്ല.

pathram:
Related Post
Leave a Comment