വൈറ്റ് ഹൗസില്‍ വെള്ളം കയറി; ഒരു മാസം പെയ്യേണ്ട മഴ ഒറ്റദിവസംകൊണ്ട് പെയ്തു..!!!വാഷിങ്ടണില്‍ വെള്ളപ്പൊക്കം

വാഷിങ്ടണ്‍: കനത്ത മഴയെതുടര്‍ന്ന് യു.എസ് തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയില്‍ വെള്ളപ്പൊക്കം. റോഡുകളില്‍ വലിയ തോതിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയെതുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വാഹനത്തില്‍ കുടുങ്ങിയവരെ പിന്നീട് രക്ഷപ്പെടുത്തി.

തിങ്കളാഴ്ചയാണ് കനത്ത മഴയെ തുടര്‍ന്ന് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായത്. വാഷിങ്ടണില്‍ വാഹന, റെയില്‍ ഗതാഗതം താറുമാറായി. വൈദ്യുതി വിതരണത്തെയും മഴബാധിച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് പോലും വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ടില്ല. വൈറ്റ് ഹൗസിന്റെ ബേസ്മെന്റിലാണ് ഭാഗികമായി വെള്ളം കയറിയത്.

പോടോമാക് നദി മഴയെതുടര്‍ന്ന് കരകവിഞ്ഞതാണ് വലിയ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് വിവരം. ചൊവ്വ, ബുധന്‍ ദിവസങ്ങളിലും മഴയ്ക്ക് സാധ്യതപ്രവചിച്ചിട്ടുണ്ട്.

pathram:
Leave a Comment