കസ്റ്റഡി മരണം: എസ്പിക്കെതിരേ നടപടി എടുത്തേക്കും

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ എസ്.പി കെ.ബി വേണുഗോപാലിനെതിരെ നടപടി വന്നേക്കും. എസ്.പിയെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചതായാണ് വിവരം.

അന്വേഷണ സംഘ തലവനായ ക്രൈംബ്രാഞ്ച്‌ എസ്.പി സാബു മാത്യു അന്വേഷണ റിപ്പോര്‍ട്ട് ഉന്നത പോലീസ് മേധാവികള്‍ക്ക് ഇന്ന് നല്‍കും. ഡി.ജി.പിയ്ക്കും വിശദമായ റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടില്‍ എസ്.പിക്കും ഡി.വൈ.എസ്.പിയ്ക്കുമെതിരായ പരാമര്‍ശം ഉണ്ടെങ്കില്‍ ഇവര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യാനാണ് ഡി.ജി.പിയുടെ ഓഫീസിന്റെ തീരുമാനം.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും എസ്.പിയുടെയും ഡി.വൈ.എസ്.പിയുടെയും ഭാവി കാര്യങ്ങള്‍ തീരുമാനിക്കുക. ഈ റിപ്പോര്‍ട്ടില്‍ എസ്.പിയ്‌ക്കെതിരെയും ഡി.വൈ.എസ്.പിയ്‌ക്കെതിരെയും ചില പരാമര്‍ശങ്ങള്‍ ഉണ്ട് എന്നതാണ് വിവരം. അങ്ങനെയെങ്കില്‍ വൈകാതെ തന്നെ ഇവര്‍ക്കെതിരെ നടപടി വരാനാണ് സാധ്യത.

pathram:
Related Post
Leave a Comment