രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെയും യുവാവിനെയും പിടികൂടി തല മൊട്ടയടിച്ചു. ഒഡീഷയിലെ മയൂര്‍ബഞ്ജിലെ മാണ്ഡുവ ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
യുവതിയുടെ വീട്ടിലെത്തിയ സമയത്താണ് യുവാവിനെ നാട്ടുകാര്‍ പിടികൂടിയത്. യുവതിയും യുവാവും തമ്മില്‍ രഹസ്യബന്ധമുണ്ടെന്നും ഇവര്‍ പ്രണയത്തിലാണെന്നും ആരോപിച്ചായിരുന്നു ഒരുകൂട്ടം ആള്‍ക്കാരുടെ ആക്രമണം. തുടര്‍ന്ന് ഇരുവരെയും പിടികൂടി പരസ്യമായി തല മുണ്ഡനം ചെയ്യുകയായിരുന്നു.
തല മൊട്ടയടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Leave a Comment