കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ മുംബൈയിലെ ഹോട്ടലില്‍ പോയി യുവതിയെ കണ്ടു; അഞ്ചു കോടി ആവശ്യപ്പെട്ടത് ജീവനാംശമായിട്ടാണെന്ന് യുവതി; ആറുവര്‍ഷം കൊണ്ട് 40 ലക്ഷം ബിനോയ് കൈമാറി

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഏപ്രിലില്‍ മുംബൈ വിമാത്താവളത്തിനു സമീപം തന്നെ വന്നു കണ്ടിരുന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍. അഞ്ചു കോടി രൂപ തന്നാലും ഇനി ഒത്തു തീര്‍പ്പിനില്ലെന്നും യുവതി പറഞ്ഞു.

കുട്ടിയുടെ പിതൃത്വം ബിനോയ് കോടതി മുമ്പാകെ അംഗീകരിക്കണം. കുട്ടിയ്ക്കുള്ള ജീവനാംശം കോടതി തീരുാനിക്കട്ടെ എന്നും യുവതി പറഞ്ഞു. രണ്ടു യുവതികള്‍ ബിനോയ് കാരണം വഞ്ചിക്കപ്പെട്ടു. മൂന്നു കുട്ടികള്‍ സമൂഹ മധ്യത്തില്‍ അപമാനിതരായി. മുംബൈ പൊലീസിനു കൈമാറിയ ബിനോയിയുടെ കുട്ടിയ്ക്കൊപ്പമുള്ള ചിത്രങ്ങളും ട്വന്റി ഫോറിനു ലഭിച്ചു.

2010 മുതല്‍ 2016 വരെയുള്ള കാലയളവിലെ മുഴുവന്‍ ബാങ്ക് ഇടപാടുകളുടെ രേഖയും പുറത്തുവന്നു. 40 ലക്ഷത്തോളം രൂപയാണ് ഈ കാലയളവില്‍ യുവതിക്കായി ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്ന അക്കൗണ്ട് വഴി പല ബാങ്കുകളില്‍ നിന്ന് ഐസിഐസിയിലുള്ള അഞ്ചേരിയിലുള്ള ബാങ്കിലേക്ക് ബിനോയ് അയച്ചിരിക്കുന്നത്.

അഞ്ചുകോടി രൂപ താന്‍ ആവശ്യപ്പെട്ടത് ജീവനാംശം എന്ന നിലയിലാണ്. അതും താന്‍ ഒറ്റയ്ക്കല്ല. ഡിസംബര്‍ 31ന് വക്കില്‍ നോട്ടീസ് വഴിയാണ് താന്‍ ആവശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു.
അത് ജനുവരി ഏഴാം തീയതി ബിനോയ് കൈപ്പറ്റി. ഇതിനുശേഷം മൂന്നുമാസക്കാലം കഴിഞ്ഞാണ് കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി കൊടുത്തത്.

എന്നാല്‍ സംഭവം എഫ്ഐആര്‍ ആക്കി മാറ്റിയിരുന്നില്ല. ഇതിനിടയിലാണ് ബിനോയിയുടെ അമ്മ തന്നെ മുബൈ എയര്‍പോര്‍ട്ടിനടുത്തുള്ള ഹോട്ടലില്‍ വന്ന് കണ്ടത്. അന്ന അഞ്ച് കോടി രൂപയുടെ കാര്യത്തിലാണ് തര്‍ക്കം നിലനിന്നത്. പണം നല്‍കാന്‍ തയ്യാറല്ല എന്ന നിലപാടാണ് വിനോദിനി എടുത്തിരുന്നത്. അതുകൊണ്ട് തന്നെ രൂപയുടെ കാര്യം കോടതി തീരുമാനിക്കട്ടെ എന്ന് യുവതി പറയുന്നു. കോടതിയിലെ ഈ കേസ് ബിനോയ് നേരിടണം. കോടതിയ്ക്ക് മുമ്പാകെ ബിനോയ് എത്തി കീഴടങ്ങി കേസ് നേരിടണമെന്നും യുവതി പറയുന്നു.

pathram:
Leave a Comment