അമ്മയാണെന്ന കാര്യം മറച്ചുവച്ച് പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു; കാര്യമറിഞ്ഞപ്പോള്‍ കാമുകന്‍ ഉപേക്ഷിച്ചു; യുവതി ഇപ്പോള്‍ ജയിലില്‍…

വിവാഹിതയും അമ്മയുമാണെന്ന കാര്യം മറച്ചുവച്ച് കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച യുവതിക്ക് എട്ടിന്റെ പണികിട്ടി. ഒരു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം ചെയ്ത യുവതിയാണ് ഇപ്പോള്‍ പൊല്ലാപ്പിലായത്. താന്‍ ഭാര്യയാണെന്നും അമ്മയാണെന്നുള്ള സത്യം മറച്ചുവെച്ചായിരുന്നു യുവതി കാമുകനുമായുള്ള വിവാഹം നടത്തിയത്. കാര്യമറിഞ്ഞതോടെ താലി കെട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാമുകന്‍ യുവതിയെ ഉപേക്ഷിച്ചു. ഈ സമയം കുട്ടിയെ ഉപേക്ഷിച്ചതിന് ബാലാവകാശ് നിയമപ്രകാരം യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്.

ചാവക്കാട് എടക്കഴിയൂരിലാണ് സംഭവം ഉണ്ടായത്. എടക്കഴിയൂര്‍ കാജാ സെന്ററിനടുത്ത് താമസിക്കുന്ന ചേറ്റുവ സ്വദേശിയായ യുവതി വെള്ളിയാഴ്ച കുട്ടിയെ അയല്‍വാസിയുടെ അടുക്കല്‍ ഏല്‍പ്പിച്ച് കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ കാമുകനോടൊപ്പം നാടുവിടുകയായിരുന്നു. കടയില്‍ പോയി ഉടന്‍ വരാമെന്ന് പറഞ്ഞാണ് യുവതി അയല്‍വാസിയുടെ പക്കല്‍ കുട്ടിയെ ഏല്‍പ്പിച്ചത്.

ശനിയാഴ്ച കാമുകനും ബന്ധുക്കള്‍ക്കുമൊപ്പം ക്ഷേത്രത്തില്‍ പോയി വിവാഹം നടത്തി. എന്നാല്‍ യുവതി വിവാഹിതയാണെന്നും ഒരു കുട്ടിയുണ്ടെന്നും ബന്ധുക്കള്‍ വൈകാതെ തന്നെ അറിഞ്ഞു. ഇതറിഞ്ഞ കാമുകന്‍ യുവതിയെ ഉപേക്ഷിച്ചു. ഗത്യന്തരമില്ലാതായ യുവതി സ്വന്തം വീട്ടില്‍ വിളിച്ച് കാര്യം പറഞ്ഞു. യുവതിയെ കാണാനില്ലെന്ന സഹോദരന്റെ പരാതിയില്‍ അന്വേഷണം നടത്തുകയായിരുന്ന മയ്യില്‍ പൊലീസിനെ ബന്ധുക്കള്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ യുവതിയെ നാട്ടില്‍ എത്തിച്ചു. എന്നാല്‍, യുവതിയെ സ്വീകരിക്കാന്‍ സ്വന്തം വീട്ടുകാരും ഭര്‍ത്താവിന്റെ വീട്ടുകാരും തയ്യാറായില്ല. കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് കേസെടുത്ത് വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ യുവതിയെ തൃശൂര്‍ വനിതാ ജയിലിലാണ് റിമാന്‍ഡ് ചെയ്തത്.

pathram:
Related Post
Leave a Comment