തിരുവനന്തപുരം: സ്‌റ്റൈപ്പന്റ് വര്‍ദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരും ഒ.പി ബഹിഷ്‌ക്കരിച്ചു. ഈ മാസം ഇരുപതിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളേജുകളിലായിരുന്നു പ്രതിഷേധം. 2015ന് ശേഷം പിജി ഡോക്ടര്‍മാരുടെയും ഹൗസ് സര്‍ജന്‍മാരുടെയും സ്‌റ്റൈപ്പന്റ് കൂട്ടിയിട്ടില്ല. കോഴ്‌സിനുള്ള ഫീസ് കൂട്ടുമ്പോഴും കുറഞ്ഞ സ്‌റ്റൈപ്പന്റിലുള്ള പഠനം പ്രതിസന്ധിയിലാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
കിടത്തി ചികിത്സയും ഒപിയും വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌ക്കരിച്ചതോടെ അധ്യാപകരെ രംഗത്തിറക്കിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്. മെഡിക്കല്‍ കോളേജുകളില്‍ പ്രശ്‌നം രൂക്ഷമല്ലെങ്കിലും ഒപിയില്‍ തിരക്ക് കൂടുന്നുണ്ട്. നാളെ രാവിലെ എട്ട് മണിവരെ ബഹിഷ്‌ക്കരണം തുടരാനാണ് തീരുമാനം. ധനവകുപ്പിന്റെ അനുമതി വൈകുന്നതാണ് സ്‌റ്റൈപ്പന്റ് കൂട്ടാനുള്ള പ്രധാന തടസ്സമന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം. ദന്തല്‍ വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌ക്കരണത്തില്‍ പങ്കെടുക്കുന്നില്ല.
Leave a Comment