അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും; കാലവര്‍ഷം ശനിയാഴ്ചയ്ക്കുള്ളില്‍ കേരളത്തിലെത്തും; കനത്ത കാറ്റിന് സാധ്യത

കൊച്ചി: അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം. ജൂണ്‍ ഒന്‍പതോടുകൂടി കേരളകര്‍ണാടക തീരത്തോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന് അനുയോജ്യമായ ഘടകങ്ങള്‍ അറബിക്കടലിലും അന്തരീക്ഷത്തിലും രൂപപ്പെട്ട് കൊണ്ടിരിക്കുന്നതിനാല്‍ അടുത്ത 48 മണിക്കൂറില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. ജൂണ്‍ ആറിന് തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, കര്‍ണാടക, ഗോവന്‍ തീരങ്ങളോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35- 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ജൂണ്‍ ഏഴിന് തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. എട്ടിന് തെക്ക് പടിഞ്ഞാറ് അറബിക്കടല്‍, തെക്ക് കിഴക്ക് അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള മാലിദ്വീപ് കൊമ്മോറിയന്‍, കേരള തീരങ്ങളില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

ഒന്‍പതിന് തെക്ക് പടിഞ്ഞാറ് അറബിക്കടല്‍, മധ്യ തെക്ക് കിഴക്ക് അറബിക്കടല്‍, കേരള-കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. പത്തിന് തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യകിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 -45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മേല്‍പറഞ്ഞ ദിവസങ്ങളില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നതിനാല്‍ സൂചിപ്പിച്ച മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

pathram:
Related Post
Leave a Comment