തിരുവനന്തപുരം: കെവിന്‍ കേസില്‍ ആരോപണ വിധേയനായ എസ്.ഐ ഷിബുവിനെ തിരിച്ചെടുത്ത നടപടി അറിഞ്ഞിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. എസ്.ഐയെ തിരിച്ചെടുത്തത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. എസ്.പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും ഡി.ജി.പി വ്യക്തമാക്കി.
എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഡി.ജി.പിക്കും പരാതി നല്‍കുമെന്ന് കെവിന്റെ പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എസ്.ഐയെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി നീതി നിഷേധമാണെന്ന് കെവിന്റെ പിതാവിന്റെ പ്രതികരണം.
നേരത്തെ കേസില്‍ നീനുവിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ എ.എസ്.ഐ ബിജു ഉള്‍പ്പടെയുള്ളവരെ പിരിച്ചുവിടുകയും ചില പോലീസുകാരുടെ ആനുകല്യം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് എസ്.ഐ എംഎസ് ഷിബുവിനെ തിരിച്ചെടുത്തുകൊണ്ട് കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാഖ്റെയുടെ ഉത്തരവിറങ്ങിയത്.
Leave a Comment