രാഹുലിന്റെ ഭൂരിപക്ഷം ഒരുലക്ഷം കടന്നു; സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാവാതെ ബിജെപി; മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കോണ്‍ഗ്രസ് ലീഡ്

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. രാഹുല്‍ മത്സരിച്ച മറ്റൊരു മണ്ഡലമായ അമേഠിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇവിടെയും രാഹുല്‍ തന്നെയാണ് ലീഡ് ചെയ്യുന്നത്.

സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാവാതെ ബിജെപി. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് രണ്ടാം സ്ഥാനത്ത് നിലനില്‍ക്കുന്നത്. ഇവിടെ കുമ്മനം രാജശേഖരനേക്കാള്‍ 13,016 വോട്ടുകള്‍ക്ക് മുന്നിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍.

കെ. സുരേന്ദ്രന്‍ മൂന്നാമത്
പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്. പി.സി ജോര്‍ജിന്റെ പിന്തുണയും ബിജെപിയെ തുണച്ചില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് രണ്ടാം സ്ഥാനത്താണ്.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കോണ്‍ഗ്രസ്
മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂര്‍ ധര്‍മടം മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ലീഡ് ചെയ്യുന്നു. ധര്‍മടത്ത് മാത്രം
രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡാണ് കെ. സുധാകരനുള്ളത്. കണ്ണൂര്‍ മണ്ഡലത്തില്‍ ആകെ 18,323 വോട്ടുകള്‍ക്കാണ് സുധാകരന്‍ മുന്നില്‍ നില്‍ക്കുന്നത്.

pathram:
Leave a Comment