ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളായി കേരള ജനത മാറുമെന്ന് ശ്രീധരന്‍പിള്ള

കൊച്ചി: എക്‌സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയപ്രബുദ്ധതയില്ലാത്ത ജനങ്ങളായി കേരളജനത മാറുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള.

കേരളത്തില്‍നിനിന്ന് ബി ജെ പിക്ക് പ്രാതിനിധ്യം ഉണ്ടാകും. ശബരിമല വിഷയത്തില്‍ ഇനിയെങ്കിലും എല്‍ ഡി എഫ് നിലപാട് മാറ്റണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലത്തില്‍ ദേശീയതലത്തിലും കേരളത്തിലും ബി ജെ പിക്ക് അനുകൂലമായി വന്ന ഘടകങ്ങളെ സ്വാഗതം ചെയ്യുന്നു. എക്‌സിറ്റ് പോള്‍ നല്‍കുന്ന തരത്തിലാണ് കാര്യങ്ങള്‍ എങ്കില്‍ ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളായി കേരളം മാറുന്നുവെന്നതാണ് വസ്തുത ശ്രീധരന്‍പിള്ള പറഞ്ഞു.

pathram:
Related Post
Leave a Comment